Artwork

المحتوى المقدم من Storiyoh, Shilpa Jacob, and Veena Varun. يتم تحميل جميع محتويات البودكاست بما في ذلك الحلقات والرسومات وأوصاف البودكاست وتقديمها مباشرةً بواسطة Storiyoh, Shilpa Jacob, and Veena Varun أو شريك منصة البودكاست الخاص بهم. إذا كنت تعتقد أن شخصًا ما يستخدم عملك المحمي بحقوق الطبع والنشر دون إذنك، فيمكنك اتباع العملية الموضحة هنا https://ar.player.fm/legal.
Player FM - تطبيق بودكاست
انتقل إلى وضع عدم الاتصال باستخدام تطبيق Player FM !

അപായ മണി മുഴക്കി മയിലുകളുടെ വര്‍ദ്ധന

8:50
 
مشاركة
 
سلسلة مؤرشفة ("تلقيمة معطلة" status)

When? This feed was archived on July 30, 2022 19:08 (1+ y ago). Last successful fetch was on March 11, 2022 09:37 (2y ago)

Why? تلقيمة معطلة status. لم تتمكن خوادمنا من جلب تلقيمة بودكاست صحيحة لفترة طويلة.

What now? You might be able to find a more up-to-date version using the search function. This series will no longer be checked for updates. If you believe this to be in error, please check if the publisher's feed link below is valid and contact support to request the feed be restored or if you have any other concerns about this.

Manage episode 308373575 series 3012657
المحتوى المقدم من Storiyoh, Shilpa Jacob, and Veena Varun. يتم تحميل جميع محتويات البودكاست بما في ذلك الحلقات والرسومات وأوصاف البودكاست وتقديمها مباشرةً بواسطة Storiyoh, Shilpa Jacob, and Veena Varun أو شريك منصة البودكاست الخاص بهم. إذا كنت تعتقد أن شخصًا ما يستخدم عملك المحمي بحقوق الطبع والنشر دون إذنك، فيمكنك اتباع العملية الموضحة هنا https://ar.player.fm/legal.

മയിലുകളുടെ വര്‍ദ്ധന നമുക്ക്‌ സന്തോഷമാണോ വരാനിരിക്കുന്ന ദുഖത്തിന്റെ സൂചനയാണോ എന്ന്‌ തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണ്‌. കാരണം, കാണുമ്പോള്‍ ഏറെ സന്തോഷം തോന്നുമെങ്കിലും കാലാവസ്ഥാ മാറ്റത്തിന്റെ വലിയ സൂചനകളാണ്‌ മയിലുകള്‍ നല്‍കുന്നതെന്നാണ്‌ പഠനങ്ങള്‍ വ്യക്തമാക്കുന്നത്‌

മയിലുകള്‍ എന്നും കാണാന്‍ കൗതുകമുള്ളതും നയന മനോഹര കാഴ്‌ചയുമാണ്‌ സമ്മാനിക്കുന്നത്‌. എന്നാല്‍ പണ്ട്‌ മൃഗശാലകളിലും വല്ലപ്പോഴും ഏതെങ്കിലും പാടവരമ്പത്തും മാത്രം കണ്ടിരുന്ന മയിലുകള്‍ ഇന്ന്‌ നിത്യ കാഴ്‌ചയായി മാറിയിരിക്കുന്നു. എറണാകുളത്ത്‌ നിന്നും പാലക്കാട്‌ വരെ ട്രെയിനില്‍ പോകുന്നവര്‍ക്ക്‌ രണ്ട്‌ മയിലുകളെങ്കിലും തരിശു പാടങ്ങളില്‍ പീലി വിടര്‍ത്തി നില്‍ക്കുന്നത്‌ കണ്ണിലുടക്കാതെയിരിക്കില്ല. കാരണം, തൃശൂര്‍, പാലക്കാട്‌ ഭാഗങ്ങളില്‍ പണ്ടെത്തേതിലും ഇരട്ടിയോളമാണ്‌ മയിലുകള്‍ ഇപ്പോള്‍ വര്‍ദ്ധിച്ചത്‌. ഇവ കാഴ്‌ചയ്‌ക്ക്‌ ഇമ്പമുള്ളതാണെങ്കിലും അത്ര സുഖമുള്ള സൂചനയല്ല ഇവ നല്‍കുന്നത്‌. കാരണം, വരാനിരിക്കുന്ന വലിയ കാലാവസ്ഥാ മാറ്റങ്ങളുടെ സൂചനയാണ്‌ മയിലുകളുടെ ഈ വര്‍ദ്ധനയെന്നാണ്‌ ശാസ്‌ത്രജ്ഞര്‍ പറയുന്നത്‌.

വിഡിയോ കാണാം

കേരളം പോലെ വനവും പച്ചപ്പും നിറഞ്ഞ പ്രദേശങ്ങളില്‍ പൊതുവേ കാണപ്പെടുന്ന പക്ഷിയായിരുന്നില്ല മയില്‍. മയിലുകള്‍ ജീവിക്കുന്നത്‌ പൊതുവേ വരണ്ട, തുറസ്സായ അല്ലെങ്കില്‍ വനത്തിന്റെ അതിര്‍ത്തി പ്രദേശങ്ങളിലൊക്കെയാണ്‌. എന്നാല്‍ ഇന്ന്‌ അവ കേരളത്തിന്റെ വിവിധ ഇടങ്ങളില്‍, അതും ജനവാസ പ്രദേശങ്ങളില്‍ പോലും നിത്യേന കാണുന്ന പക്ഷിയായി മാറിയിരിക്കുന്നു. മയിലുകളുടെ ഗണ്യമായ ഈ വര്‍ദ്ധന വരാനിരിക്കുന്ന വരള്‍ച്ചയുടെ സൂചനകളാണ്‌ എന്നാണ്‌ ഗവേഷകര്‍ പറയുന്നത്‌. കാരണം, പ്രകൃതി നമുക്ക്‌ ഇതുപോലെ ചില പക്ഷികളിലൂടെയും മൃഗങ്ങളിലൂടെയും അവയുടെ മാറ്റങ്ങളിലൂടെയും തരുന്ന സന്ദേശങ്ങളാണ്‌ ഇതെല്ലാം.

നിത്യകാഴ്‌ച

ഇക്കഴിഞ്ഞ സെപ്‌തംബര്‍ ആദ്യവാരത്തിലാണ്‌ തൃശൂര്‍ അയ്യന്തോളില്‍ ബൈക്കില്‍ ഭാര്യയ്‌ക്കൊപ്പം യാത്ര ചെയ്‌തിരുന്ന യുവാവിന്റെ ദേഹത്ത്‌ മയിലിടിച്ച്‌ അപകടം സംഭവിച്ച്‌ മരിച്ചത്‌. ഭാര്യ പരിക്കുകളോടെ രക്ഷപ്പെട്ടു. കേരളത്തില്‍ ആദ്യമായാണ്‌ അത്തരമൊരു സംഭവം നടന്നത്‌. എന്തുകൊണ്ടാണ്‌ മയില്‍ റോഡിലേക്കിറങ്ങിയതെന്നും എങ്ങനെയാണ്‌ അപകടം സംഭവിച്ചത്‌ എന്നുമുള്ള ചര്‍ച്ചകള്‍ നടന്നു. അപ്പോഴാണ്‌ മയിലുകളുടെ പെരുപ്പവും ജനവാസ കേന്ദ്രങ്ങളിലുള്ള ഇറങ്ങി നടപ്പുമെല്ലാം ചര്‍ച്ചാ വിഷയമായത്‌. ഇത്തരത്തില്‍ റോഡുകളിലേക്കും മറ്റും വന്ന്‌ അപകടങ്ങള്‍ ഉണ്ടാകാന്‍ തക്ക മയിലുകള്‍ നാട്ടിലുണ്ടോ എന്ന്‌ ചിന്തിച്ചേക്കാം. പക്ഷേ ഉണ്ടെന്നതാണ്‌ സത്യം. മുന്‍പില്ലാത്ത വിധം മയിലുകള്‍ പെരുകി എന്നതാണ്‌ ഇതിനുള്ള ഉത്തരം.

മയില്‍പീലി പുസ്‌തക താളുകളില്‍ സൂക്ഷിച്ചു പെരുകാന്‍ വച്ചിരുന്ന കാലം കഴിഞ്ഞുവെന്ന്‌ തന്നെ പറയാം

മുന്‍പ്‌ അപൂര്‍വ്വമായി മാത്രം കണ്ടിരുന്ന പക്ഷിയായിരുന്നു മയിലെങ്കില്‍ ഇന്ന്‌ ഒട്ടുമിക്ക ആള്‍ക്കാര്‍ക്കും നിത്യകാഴ്‌ചയാണ്‌ മയിലുകള്‍. മയില്‍പീലി പുസ്‌തക താളുകളില്‍ സൂക്ഷിച്ചു പെരുകാന്‍ വച്ചിരുന്ന കാലം കഴിഞ്ഞുവെന്ന്‌ തന്നെ പറയാം. എന്നും കാണുന്നവയോട്‌ കൗതുകം കുറവായിരിക്കുമല്ലോ. പാടവരമ്പത്തും തരിശു ഭൂമിയിലും എല്ലാം നിത്യേന വാസമുറപ്പിക്കുന്ന ഇവ വരണ്ട പ്രദേശങ്ങളിലാണ്‌ കൂടുതലും കാണപ്പെടുന്നത്‌. ഇത്രയേറെ ഈര്‍പ്പമുള്ള പ്രദേശമായ കേരളത്തില്‍ വരണ്ട ഭൂമിയില്‍ കാണുന്ന പക്ഷി സുലഭമായതെങ്ങനെ? കേരളത്തിലെ കാലാവസ്ഥാ മാറ്റത്തിന്റെയും വരാനിരിക്കുന്ന വരള്‍ച്ചയുടെയും സൂചനകളാണ്‌ ഈ മയിലുകള്‍ നല്‍കുന്നതെന്ന്‌ കേരള കാര്‍ഷിക സര്‍വ്വകലാശാലയ്‌ക്ക്‌ കീഴിലുള്ള ക്ലൈമറ്റ്‌ കോളേജിന്റെ ഡീന്‍ ഡോ. നമീര്‍ പി.ഒ. പറയുന്നു.

ജന്തു സൂചകങ്ങള്‍

മയിലിനെ ഒരു ജന്തു സൂചകമായിട്ടാണ്‌ (Bioindicator) കണക്കാക്കുന്നത്‌. കാലാവസ്ഥയുടെ വളരെ ചെറിയ മാറ്റങ്ങള്‍ പോലും തിരിച്ചറിയാന്‍ മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കുമാകുമെന്ന്‌ കേട്ടിട്ടില്ലേ. അതുപോലെ മയിലുകളും അത്തരം സൂചനകളാണ്‌ നല്‍കുന്നതെന്ന്‌ പഠനങ്ങള്‍ വ്യക്തമാക്കുന്നു. 1933ല്‍ പക്ഷി നിരീക്ഷകനായ സലീം അലി കേരളത്തില്‍ അങ്ങോളമിങ്ങോളം നടത്തിയ പഠനങ്ങളില്‍ മയിലിനെക്കുറിച്ച്‌ സൂചനകളില്ല. അതായത്‌, അക്കാലത്ത്‌ ഇവ വളരെ ചുരുക്കമോ അപൂര്‍വ്വമോ ആയിരുന്നിരിക്കണം. എന്നാല്‍ സമീപ സംസ്ഥാനമായ തമിഴ്‌നാട്ടിലെയും മറ്റും വരണ്ട പ്രദേശങ്ങളില്‍ ഇവ കാണപ്പെടാറുണ്ടായിരുന്നു. 1980 കള്‍ ആയപ്പോഴേക്ക്‌ കേരളത്തിന്റെ വിവിധ പ്രദേശങ്ങളിലും മയിലുകള്‍ കാണപ്പെടാന്‍ തുടങ്ങി. അപ്പോഴും ഇവ ദുര്‍ലഭമായിരുന്നു.

എന്നാല്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇവ യഥേഷ്ടം എല്ലായിടത്തും പ്രത്യക്ഷപ്പെട്ടു തുടങ്ങി. അങ്ങനെയാണ്‌ ഈ മയിലുകളും കാലാവസ്ഥയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച്‌ പഠനങ്ങള്‍ നടന്നത്‌. ഡോ. നമീറും ക്ലൈമറ്റ്‌ ചേഞ്ച്‌ കോളജിലെ ഗവേഷക വിദ്യാര്‍ഥിയായിരുന്ന സാന്‍ജോ ജോസ്‌ വി.യും ചേര്‍ന്ന്‌ നടത്തിയ പഠനങ്ങളാണ്‌ ഇതേക്കുറിച്ച്‌ ആധികാരികമായി വ്യക്തത നല്‍കിയത്‌. ഇപ്പോള്‍ സംസ്ഥാനത്തിന്റെ 19.15% ഭാഗത്താണ്‌ മയിലുകള്‍ കൂടുതലായും കാണപ്പെടുന്നത്‌. ഈ നില തുടര്‍ന്നാല്‍ കേരളത്തിന്റെ 55.33% ഭാഗങ്ങള്‍ വരെ 2050 ആകുമ്പോഴേക്ക്‌ മയിലുകള്‍ കീഴടക്കുമെന്നാണ്‌ കണക്ക്‌. മധ്യ കേരളത്തിലാണ്‌ മയിലുകള്‍ കൂടുതലുള്ളത്‌.

പാലക്കാട്‌, തൃശൂര്‍ പോലെ ചൂട്‌ കൂടുതലുള്ള പ്രദേശങ്ങളില്‍ ഇപ്പോള്‍ ഇവ കൂടുതലായുണ്ട്‌. കൂടാതെ, വയനാട്‌, കാസര്‌ഡഗോഡ്‌, ഇടുക്കിയിലെ ചിന്നാര്‍, കൊല്ലത്തെ തെന്മല, തിരുവനന്തപുരത്തിന്റെ തമിഴ്‌നാട്‌ അതിര്‍ത്തി പ്രദേശങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം മയിലുകള്‍ കൂടിതുടങ്ങി. 2050-70 വര്‍ഷം ആകുമ്പോഴേക്ക്‌ ഇത്‌ കേരളത്തിന്റെ തെക്ക്‌-കിഴക്കന്‍ പ്രദേശത്തേക്കും വടക്ക്‌-പടിഞ്ഞാറന്‍ ഭാഗങ്ങളിലേക്കും വ്യാപിക്കുമെന്നാണ്‌ കണക്കാക്കുന്നത്‌. ഇതെല്ലാം വരാനിരിക്കുന്ന വലിയ വരള്‍ച്ചയുടെയും ചൂടിന്റെയും ലക്ഷണങ്ങളാണ്‌. 'കേരളത്തില്‍ അഞ്ഞൂറോളം പക്ഷി വര്‍ഗങ്ങളാണ്‌ ഉള്ളത്‌. ഇവ കൂടാതെ ഇപ്പോള്‍ കേരളത്തില്‍ കാണാത്ത തരം വരണ്ട പ്രദേശങ്ങളില്‍ ജീവിക്കുന്ന പക്ഷികളെയും ഇവിടെ കാണാന്‍ തുടങ്ങിയെന്ന്‌ ഡോ. നമീര്‍ കൂട്ടിച്ചേര്‍ത്തു.

വിളകള്‍ക്കു നാശം, കര്‍ഷകരുടെ ഭയം

തരിശു ഭൂമികളിലും വനാതിര്‍ത്തികളിലുമെല്ലാം ഇവ സുലഭമാണെന്ന്‌ പറഞ്ഞല്ലോ. എന്നാല്‍ ധാന്യങ്ങള്‍ കഴിക്കുന്ന ഇവ വിളകള്‍ക്കും നാശമുണ്ടാക്കാറുണ്ട്‌. അതുകൊണ്ടു തന്നെ നെല്‍കര്‍ഷകര്‍ക്കും മയിലുകള്‍ തലവേദനയായി മാറാറുണ്ട്‌. ഇവ പെരുകുന്നതോടെ വയലുകളിലും കൃഷിയിടങ്ങളിലും ആഹാരം തേടി ഇറങ്ങാം. അങ്ങനെ വിളകള്‍ക്ക്‌ കൂടുതല്‍ നാശം സംഭവിക്കാം. 'കതിരിട്ട്‌ നില്‍ക്കുന്ന നെല്‍പ്പാടത്ത്‌ ഒറ്റയ്‌ക്കും ചിലപ്പോള്‍ കൂട്ടമായും എത്തുന്ന മയിലുകള്‍ ഇന്ന്‌ വലിയ പ്രശ്‌നമാണ്‌ കര്‍ഷകര്‍ക്ക്‌ സൃഷ്ടിക്കുന്നത്‌. പണ്ടെങ്ങും കാണാത്ത വിധം മയിലുകളുടെ ശല്യം ഇപ്പോള്‍ കൂടിത്തുടങ്ങി', പാലക്കാട്‌ മുട്ടിക്കുളങ്ങരയിലെ കര്‍ഷകനായ രാജു ഫ്രാന്‍സിസ്‌ പറയുന്നു.

വനനശീകരണവും കാലാവസ്ഥാ മാറ്റവും പക്ഷികളെയും സാരമായി ബാധിച്ചിട്ടുണ്ടെന്നാണ്‌ ശാസ്‌ത്രജ്ഞരുടെ വിലയിരുത്തല്‍. ഇതു മൂലമാണ്‌ ഇവ സ്വാഭാവിക താവളങ്ങള്‍ വിട്ട്‌ മനുഷ്യവാസം കൂടുതലുള്ള സ്ഥലങ്ങളിലേക്ക്‌ പോലും ഇറങ്ങുന്നത്‌. ആഹാരശൃംഖലയില്‍ വന്ന മാറ്റങ്ങളാണ്‌ മയിലുകളെയും കാട്ടുപന്നികളെയുമെല്ലാം നാട്ടിലിറങ്ങാന്‍ പ്രേരിപ്പിക്കുന്ന മറ്റൊരു ഘടകമെന്ന്‌ വന സംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥരും പറയുന്നു. കേരളം കൂടാതെ ഇന്ത്യയിലെ തമിഴ്‌നാട്‌, കര്‍ണാടക, രാജസ്ഥാന്‍, പഞ്ചാബ്‌, ഹരിയാന, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലാണ്‌ മയിലുകള്‍ കൂടുതലായുള്ളത്‌.

തിരിച്ചറിയാം സൂചനകള്‍

മയിലുകളുടെ വര്‍ദ്ധന മാത്രമല്ല, മുന്‍പ്‌ കേരളത്തില്‍ കണ്ടിട്ടില്ലാത്ത ഇരുപത്തിയഞ്ചോളം പുതിയ ഇനം പക്ഷികളെ ഇപ്പോള്‍ ഇവിടെ കണ്ടെത്താനായിട്ടുണ്ട്‌. ഇവയെല്ലാം തന്നെ ചൂട്‌ കൂടുതലുള്ള വരണ്ട ഭൂപ്രദേശങ്ങളില്‍ കാണുന്നവയായിരുന്നു. എന്നാല്‍ ഇത്തരം പക്ഷികള്‍ ഇന്ന്‌ നമ്മുടെ നാട്ടിലും കാണപ്പെടുന്നത്‌ ശുഭസൂചനയല്ല എന്നു തന്നെ കരുതണം. കാരണം, നമ്മുടെ കാലാവസ്ഥാ മാറ്റങ്ങള്‍ തന്നെയാണ്‌ ഇതിനെല്ലാം ആധാരം. ഇവയുടെ ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ്‌ വേണ്ട നടപടികള്‍ അതിവേഗം സ്വീകരിക്കുകയാണ്‌ ചെയ്യേണ്ടത്‌. അല്ലെങ്കില്‍ അതിന്റെ ഭവിഷ്യത്ത്‌ വരും വര്‍ഷങ്ങളില്‍ പേമാരിയും വെള്ളപ്പൊക്കവും വരള്‍ച്ചയുമെല്ലാമായി നാം അനുഭവിക്കേണ്ടി വരുമെന്ന്‌ ഗവേഷകരും ശാസ്‌ത്രജ്ഞരും മുന്നറിയിപ്പ്‌ നല്‍കുന്നു.

നമ്മുടെ ദേശീയ പക്ഷിയായ മയിലിനെ സംരക്ഷിത ഇനത്തിലാണ്‌ പെടുത്തിയിരിക്കുന്നത്‌. 1972 ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം ഒന്നാം പട്ടികയില്‍ പെടുത്തി സംരക്ഷിച്ചു പോരുന്ന പക്ഷിയാണ്‌ മയില്‍

പ്രകൃതിയും അതിലെ ജീവജാലങ്ങളും നമുക്ക്‌ പല തരത്തിലാണ്‌ സൂചനകള്‍ നല്‍കുന്നത്‌. ഭാവി എന്തായിരിക്കുമെന്ന്‌ അവര്‍ നമുക്ക്‌ നല്‍കുന്ന സൂചകങ്ങളില്‍ നിന്ന്‌ വ്യക്തമായി പഠിച്ച്‌ അതിനനുസരിച്ച്‌ പ്രവര്‍ത്തിക്കാന്‍ വേണ്ടിയാണ്‌ അതെല്ലാം. അത്‌ കണ്ടറിഞ്ഞ്‌ പ്രവര്‍ത്തിക്കാതിരുന്നാല്‍ ദോഷം ചെയ്യുന്നതും നമ്മളെ തന്നെയാണ്‌.

സംരക്ഷിത ഇനം

നമ്മുടെ ദേശീയ പക്ഷിയായ മയിലിനെ സംരക്ഷിത ഇനത്തിലാണ്‌ പെടുത്തിയിരിക്കുന്നത്‌. 1972 ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം ഒന്നാം പട്ടികയില്‍ പെടുത്തി സംരക്ഷിച്ചു പോരുന്ന പക്ഷിയാണ്‌ മയില്‍. മയിലിനെ കൊല്ലുന്നവര്‍ക്ക്‌ 7 വര്‍ഷം വരെ തടവു ശിക്ഷയും പതിനായിരം രൂപ മുതല്‍ രണ്ട്‌ ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്‌. മയിലിന്റെ മുട്ടകള്‍ നശിപ്പിക്കുന്നവര്‍ക്കെതിരെ വരെ കേസ്‌ എടുക്കാന്‍ നിയമമുണ്ട്‌.

  continue reading

120 حلقات

Artwork
iconمشاركة
 
كل الحلقات

×
 
Loading …

مرحبًا بك في مشغل أف ام!

يقوم برنامج مشغل أف أم بمسح الويب للحصول على بودكاست عالية الجودة لتستمتع بها الآن. إنه أفضل تطبيق بودكاست ويعمل على أجهزة اندرويد والأيفون والويب. قم بالتسجيل لمزامنة الاشتراكات عبر الأجهزة.

دليل مرجعي سريع