In the creative world, passion and talent are essential. But understanding the business side is fundamental for sustained success. "From Creative Passion To Profit" bridges the gap between creativity and commerce, providing you with the tools to manage your finances, develop marketing strategies, and grow your entrepreneurial mindset. By focusing on practical financial and business advice, specifically for individual artists and creatives, this podcast will provide valuable and focused support. Each episode delves into topics such as crafting a winning business plan, demystifying taxes, pricing your work confidently, and overcoming the starving artist mentality. Our goal is to equip you with actionable insights to make informed decisions, ensuring your creative practice not only survives but flourishes. Join us as we explore the intersection of art and business, helping you turn your passion into a profitable and fulfilling career. Subscribe today and take the first step towards mastering your creative enterprise with From Creative Passion To Profit!
Listen to Malayalam stories in authors' and readers' voices! നമ്മുടെ പ്രിയപ്പെട്ട എഴുത്തുകാരുടെ കഥകൾ അവരുടെ തന്നെ ശബ്ദത്തിലും വായനക്കാരുടെ ശബ്ദത്തിലും കേൾക്കാം. നിങ്ങൾക്കും നിങ്ങളുടെ കഥകളും മറ്റ് എഴുത്തുകാരുടെ കഥകൾ അവരുടെ അനുവാദത്തോടെയും ഞങ്ങൾക്ക് പങ്കുവയ്ക്കാവുന്നതാണ്.
Listen to Malayalam stories in authors' and readers' voices! നമ്മുടെ പ്രിയപ്പെട്ട എഴുത്തുകാരുടെ കഥകൾ അവരുടെ തന്നെ ശബ്ദത്തിലും വായനക്കാരുടെ ശബ്ദത്തിലും കേൾക്കാം. നിങ്ങൾക്കും നിങ്ങളുടെ കഥകളും മറ്റ് എഴുത്തുകാരുടെ കഥകൾ അവരുടെ അനുവാദത്തോടെയും ഞങ്ങൾക്ക് പങ്കുവയ്ക്കാവുന്നതാണ്.
ഈ നൂറ്റാണ്ടിന്റെ തുടക്കത്തിലെ മലയാളം ഓൺലൈൻ എഴുത്തുകാരിൽ വ്യത്യസ്തങ്ങളായ പ്രമേയങ്ങളിലൂടെ കാച്ചിക്കുറുക്കിയ കഥകൾ കൊണ്ടും, അകൃത്രിമസൗന്ദര്യം നിറഞ്ഞ ഗദ്യശൈലി കൊണ്ടും, സാമൂഹികപ്രാധാന്യമുള്ള കവിതകൾ കൊണ്ടും, സാഹിത്യവും ചരിത്രവും രാഷ്ട്രീയവും അളന്നുമുറിച്ചു വിശകലനം ചെയ്യുന്ന ലേഖനങ്ങൾ കൊണ്ടും ഏറ്റവും ശ്രദ്ധേയനായ പെരിങ്ങോടൻ എന്ന രാജ് നീട്ടിയത്തിന്റെ "വെളുത്ത രക്ഷസ്സുകൾ" എന്ന കഥയാണ് ഈ ലക്കത്തിൽ. യുവ മാധ്യമ പ്രവർത്തകയും എഴുത്തുകാരിയും ബ്ലോഗറുമായ കൃഷ്ണപ്രിയയാണ് കഥ വായിച്ചിരിക്കുന്നത്. മികച്ച മാധ്യമപ്രവർത്തകയ്ക്കും റിപ്പോർട്ടിങ്ങിനുമുള്ള നിരവധി അവാർഡുകൾ ഇതിനോടകം കൃഷ്ണപ്രിയയെ തേടിയെത്തിയിട്ടുണ്ട്. ആനുകാലികങ്ങളിൽ കവിതകളും യാത്രാക്കുറിപ്പുകളും ലേഖനങ്ങളും എഴുതാറുള്ള കൃഷ്ണപ്രിയയുടേതായി ഒരുപിടി ഡോക്യുമെന്ററികളും പുറത്തിറങ്ങിയിട്ടുണ്ട്. #കഥപറയാം…
മലയാളഭാഷയിലെ ശ്രദ്ധേയനായ എഴുത്തുകാരൻ ഷാഹുൽഹമീദ്. കെ.ടി പെരിന്തൽമണ്ണ സ്വദേശിയാണ്. പത്ത് കഥാസമാഹാരങ്ങളും ഒരു നോവലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രണയവും ഫുട്ബോളും, പ്രേമം ദൃശ്യം പ്രാഞ്ചിയേട്ടൻ (സിനിമഫാൻ ഫിക്ഷൻ കഥകൾ) എഴുത്തുകാരൻ്റെ പ്രേതം, അദ്ദേഹത്തിൻ്റെ ശ്രദ്ധേയങ്ങളായ പുസ്തകങ്ങളാണ്. കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ചിത്രപ്രദർശനങ്ങൾ നടത്തിയിട്ടുള്ള ഷാഹുൽഹമീദ് മൂന്നു ഹ്രസ്വസിനിമകൾക്ക് തിരക്കഥ രചിച്ചിട്ടുണ്ട്. ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച രാജ്യദ്രോഹികളുടെ വരവ് എന്ന കഥാസമാഹാരത്തിലെ പ്രവാസം മുഖ്യവിഷയമായ കഥകളാണ് ഇവിടെ അവതരിപ്പിക്കുന്നത്.…
എഴുത്തിനെ കാര്യമായെടുത്തിരുന്നെങ്കിൽ മലയാളത്തിലെ എണ്ണം പറഞ്ഞ കഥാകൃത്തായി പേരെടുക്കാൻ പ്രാപ്തിയുള്ള കഥാകാരനാണ് മലയാള ബ്ലോഗിങ്ങിന്റെ പിറവിക്കു മുമ്പേ മലയാളവേദിയുടെ കാലം മുതൽക്കേ പല വ്യക്തിത്വങ്ങളിൽ കഥ പറയുന്ന ജിതിൻ ദാസ്. ചെറുതായാലും വലുതായാലും, അഗാധമായ ദർശനവും നിസ്സാരവിശദാംശങ്ങളിലുള്ള ശ്രദ്ധയും ഇതിവൃത്തത്തിനൊപ്പിച്ചു വഴങ്ങുന്ന ഭാഷയുമാണ് ജിതിൻ ദാസിനെ ശ്രദ്ധേയനാക്കുന്നത്. രാഷ്ട്രീയ സാഹിത്യ ശാസ്ത്ര ലേഖനങ്ങളും ആക്ഷേപഹാസ്യകുറിപ്പുകളുമായി ഇന്നും സോഷ്യൽ മീഡിയയിൽ സജീവമാണ് ജിതിൻ ദാസ്. ജിതിൻ ദാസിനെ വായിക്കാം http://koomanpalli.blogspot.com/ കഥ വായിച്ചിരിക്കുന്നത് മലയാള ബ്ലോഗിങ്ങിന്റെ ആദ്യകാലം മുതൽ സഹയാത്രികയായ കല്ല്യാണി കുട്ടിയാണ്. #കഥപറയാം…
ബ്ലോഗ്സ്പോട്ട് ബ്ലോഗിങ്ങിന്റെ കുത്തൊഴുക്കിൽ പലപ്പോഴും വേർഡ് പ്രെസ്സ് ബ്ലോഗുകൾക്ക് അർഹിക്കുന്ന പരിഗണന കിട്ടാതെപോയിട്ടുണ്ട്. 'Longrider' എന്ന പേരിൽ 'കാർന്നോർ' പോലെയുള്ള അസാധ്യ രചനകൾ നടത്തിയിരിക്കുന്ന കെ. വിശ്വനാഥന്റെ 'Vizdom' എന്ന ബ്ലോഗ് അത്തരത്തിലൊന്നാണ്. കഥ വായിച്ചിരിക്കുന്നത് മലയാള ബ്ലോഗിങ്ങിന്റെ ആദ്യകാലം മുതൽ സഹയാത്രികയായ കല്ല്യാണി കുട്ടിയാണ്. #കഥപറയാം…
മലയാള ബ്ലോഗിങ്ങിന്റെ ശൈശവകാലം മുതൽ സഹയാത്രികയായ ഗൗരിനാഥൻ അക ശാരി ശാന്താനാഥന്റെ പുറത്തിറങ്ങാനിരിക്കുന്ന സഞ്ചാരസാഹിത്യത്തിൽ നിന്നും ഒരധ്യായം. രാജസ്ഥാനിന്റെ നേർജീവിതത്തിന്റെ ആരും പരാമർശിക്കാത്ത വേവും വേദനയും വരച്ചിടുന്ന വാക്കുകൾ. രാജസ്ഥാൻ | ഒരു സഞ്ചാരി മറ്റൊരു സഞ്ചാരിക്കെഴുതിയ എഴുത്തുകൾ എഴുത്ത്, വായന: ഗൗരീനാഥൻ #കഥപറയാം…
വരകളിലൂടെയും വരികളിലൂടെയും മലയാള ബ്ലോഗിങ്ങിന്റെ ആരംഭകാലങ്ങളിൽ സജീവമായിരുന്ന രാജീവ് സാക്ഷി, പതിനഞ്ച് വർഷം മുമ്പ് ബ്ലോഗിൽ പ്രസിദ്ധീകരിച്ച കഥയാണ് 'കുട്ടിശങ്കരനിടഞ്ഞു'! കഥ വായിച്ചിരിക്കുന്നത് മലയാള ബ്ലോഗിങ്ങിന്റെ ആദ്യകാലം മുതൽ സഹയാത്രികയായ കല്ല്യാണിക്കുട്ടിയാണ്. #കഥപറയാം
'ഋതുഭേദങ്ങൾ' എഴുതിയിരിക്കുന്നതും വായിച്ചിരിക്കുന്നതും യുവകഥാകൃത്തായ സൂനജയാണ്. ഷിക്കാഗോ ബേസ്ഡായിട്ടുള്ള ഒരു എഫ് എം റേഡിയോയിൽ ആർ ജെ യായി പ്രവർത്തിക്കുന്ന സൂനജ ബ്ലോഗിങ്ങിലൂടെയാണ് സാഹിത്യയാത്ര തുടങ്ങുന്നത്. "മാതായനങ്ങൾ", "സൂനജയുടെ കഥകൾ " എന്നീ രണ്ടു കഥാസമാഹാരങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടു. ആനുകാലികങ്ങളിലും ഓൺലൈൻ പോർട്ടലുകളിലും എഴുതാറുണ്ട്. #കഥപറയാം…
യുവ കഥാകൃത്തും കവിയുമായ നവീൻ എസ് ആണ് കഥ വായിക്കുന്നത്. കൈരളി ബുക്സ് പുറത്തിറക്കിയ ‘ഗോ’സ് ഓൺ കൺട്രിയാണ് നവിന്റെ ആദ്യ കഥാസമാഹാരം. 'ഗുൽമോഹർ തണലിൽ' എന്ന കവിതാസമാഹാരം ചിത്രരശ്മി ബുക്സ് പബ്ലിഷ് ചെയ്തു. ഏറ്റവും പുതിയ കഥാസമാഹാരം 'ഒരു വായനക്കാരൻ എഴുതിയ കഥകൾ' ലോഗോസ് ബുക്സിലൂടെ പുറത്തിറങ്ങി. കൂടാതെ ആനുകാലികങ്ങളില്‍ കഥ, കവിത, ലേഖനങ്ങൾ തുടങ്ങിയവ എഴുതിവരുന്നു. #കഥപറയാം…
കഥാകാരൻ, ഗാനരചയിതാവ്, ബ്ലോഗർ എന്നീ നിലകളിലെല്ലാം സുപരിചിതനായ സിദ്ധാർത്ഥൻ വലിയൊരു ഇടവേളയ്ക്ക് ശേഷം എഴുതിയ കഥയാണ് നാരായണീയം. ഇതിൽ യക്ഷിയുടെ ഭാഗങ്ങൾക്ക് ശബ്ദസാന്നിദ്ധ്യമാവുന്നത് യുവ മാധ്യമ പ്രവർത്തകയും എഴുത്തുകാരിയുമായ കൃഷ്ണ പ്രിയയാണ്. #കഥപറയാം
കഥാകാരൻ, ഗാനരചയിതാവ്, ബ്ലോഗർ എന്നീ നിലകളിലെല്ലാം സുപരിചിതനായ സിദ്ധാർത്ഥൻ വലിയൊരു ഇടവേളയ്ക്ക് ശേഷം എഴുതിയ കഥയാണ് നാരായണീയം. ഇതിൽ യക്ഷിയുടെ ഭാഗങ്ങൾക്ക് ശബ്ദസാന്നിദ്ധ്യമാവുന്നത് യുവ മാധ്യമ പ്രവർത്തകയും എഴുത്തുകാരിയുമായ കൃഷ്ണ പ്രിയയാണ്. #കഥപറയാം
മലയാള സാഹിത്യത്തിൽ ഇതിനകം തന്റേതായ സ്ഥാനമുറപ്പിച്ചു കഴിഞ്ഞ ശശി ചിറയൽ, 'കൈതമുള്ള്, എന്ന പേരിൽ ബ്ലോഗ് വായനക്കാർക്കും സുപരിചിതനാണ്! ആദ്യപുസ്തകം 'ജ്വാലകൾ ശലഭങ്ങൾ' 2009 ലും രണ്ടാമത്തെ പുസ്തകം 'ഇന്നലെ' 2015ലും പുറത്തിറങ്ങി. മൂന്നാമത്തെ പുസ്തകം 'ഡ്യൂട്ടി ഫ്രീ' പുറത്തിറങ്ങാനിരിക്കുന്നു. ശശി ചിറയലിന്റെ 'ജ്വാലകൾ ശലഭങ്ങൾ' എന്ന പുസ്തകത്തിൽ നിന്നുമുള്ളതാണ് ഈ കഥ. യുവ മാധ്യമ പ്രവർത്തകയും എഴുത്തുകാരിയും ബ്ലോഗറുമായ കൃഷ്ണപ്രിയയാണ് കഥ വായിച്ചിരിക്കുന്നത്. മികച്ച മാധ്യമപ്രവർത്തകയ്ക്കും റിപ്പോർട്ടിങ്ങിനുമുള്ള നിരവധി അവാർഡുകൾ ഇതിനോടകം കൃഷ്ണപ്രിയയെ തേടിയെത്തിയിട്ടുണ്ട്. ആനുകാലികങ്ങളിൽ കവിതകളും യാത്രാക്കുറിപ്പുകളും ലേഖനങ്ങളും എഴുതാറുള്ള കൃഷ്ണപ്രിയയുടേതായി ഒരുപിടി ഡോക്യുമെന്ററികളും പുറത്തിറങ്ങിയിട്ടുണ്ട്. #കഥപറയാം…
എഴുത്തു കൊണ്ടും ശബ്ദം കൊണ്ടും നമ്മളെ വിസ്മയിപ്പിച്ച ഇട്ടിമാളു അഗ്നിമിത്ര മറ്റൊരു കഥയുമായി വീണ്ടുമെത്തുകയാണു. അസ്വാദകശ്രദ്ധ പിടിച്ചുപറ്റിയ 'കാപ്പിക്കപ്പിനോടൊത്തുള്ള ഒളിച്ചോട്ടങ്ങൾ' എന്ന കഥയാണു ഇത്തവണ വായിക്കുന്നത്. ബ്ലോഗിലേയും നവമാധ്യമങ്ങളിലേയും ആനുകാലികങ്ങളിലേയും വേറിട്ട രചനകളിലൂടെ ശ്രദ്ധേയയായ എഴുത്തുകാരിയാണ് ഇട്ടിമാളു അഗ്നിമിത്ര. കഥ: കാപ്പിക്കപ്പിനോടൊത്തുള്ള ഒളിച്ചോട്ടങ്ങൾ എഴുത്ത്, വായന: ഇട്ടിമാളു അഗ്നിമിത്ര #കഥപറയാം…
വിരോധാഭാസനെന്ന തൂലികാനാമത്തിൽ വേറിട്ട രചനകൾ നടത്തുന്ന അജി. എ. യുടേതാണ് 'ഭാവഗായിക' എന്ന കഥ. ഒന്നര വ്യാഴവട്ടം പൂർത്തിയാക്കിയ പ്രവാസജീവിതത്തിലെ അനുഭവങ്ങളുടെയും ചിന്തകളുടെയും ബഹിർസ്ഫുരണങ്ങൾ വിരോധാഭാസന്റെ കഥകളിൽ തെളിഞ്ഞുകാണാം. പുസ്തകങ്ങള്‍ : ചില ചന്തി ചിന്തകള്‍ (2015) വികൃതിവിശേഷങ്ങള്‍ (2018) , ആനുകാലിക അച്ചടി മാധ്യമങ്ങളിലും സമാഹാരങ്ങളിലും കഥകള്‍ എഴുതിവരുന്നു. കഥ വായിച്ചിരിക്കുന്നത് മറ്റൊരു യുവകഥാകൃത്തായ സൂനജയാണ്. ഷിക്കാഗോ ബേസ്ഡായിട്ടുള്ള ഒരു എഫ് എം റേഡിയോയിൽ ആർ ജെ യായി പ്രവർത്തിക്കുന്ന സൂനജ ബ്ലോഗിങ്ങിലൂടെയാണ് സാഹിത്യയാത്ര തുടങ്ങുന്നത്. "മാതായനങ്ങൾ", "സൂനജയുടെ കഥകൾ " എന്നീ രണ്ടു കഥാസമാഹാരങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടു. ആനുകാലികങ്ങളിലും ഓൺലൈൻ പോർട്ടലുകളിലും എഴുതാറുണ്ട്.…
ബ്ലോഗർ, കഥാകാരൻ, തിരക്കഥാകൃത്ത് എന്നീ നിലകളിലെല്ലാം നമുക്ക് പ്രിയങ്കരനായ കെ.വി. മണികണ്ഠന്റെ 'ബലാത്സംഗം ചിലപ്പോഴെങ്കിലുംസ്ത്രീവിരുദ്ധമല്ല' എന്ന കഥയാണ് അടുത്തത്. തെരഞ്ഞെടുത്ത വിഷയവും ആഖ്യാനശൈലിയും ആസ്വാദകലോകം ഇഴകീറി ചർച്ചചെയ്ത ഒരു കഥകൂടിയാണിത്. ഒരുപാട് നിരൂപണ പ്രശംസ ഏറ്റുവാങ്ങിയ കഥയുടെ പരിണാമഗുപ്തി തന്നെയാണിതിന്റെ ഹൈലൈറ്റ്! സങ്കുചിതമനസ്കൻ എന്ന പേരിൽ മലയാള ബ്ലോഗുലകത്തിൽ ശ്രദ്ധേയനായ മണികണ്ഠൻ, 2014ല്‍ ഡിസി കിഴക്കേമുറി ജന്മശതാബ്ദി അവാര്‍ഡ് ലഭിച്ച മൂന്നാമിടങ്ങള്‍ എന്ന നോവലിലൂടെയാണ് മലയാള സാഹിത്യലോകത്തിനുകൂടി സുപരിചിതനാവുന്നത്. ബ്ലൂ ഈസ് ദ വാമെസ്റ്റ് കളര്‍, ഭഗവതിയുടെ ജട എന്നിവയാണ് മറ്റു കഥാസമാഹാരങ്ങൾ. ആനുകാലികങ്ങളില്‍ ചെറുകഥകള്‍ എഴുതുന്നുണ്ട്.…
مرحبًا بك في مشغل أف ام!
يقوم برنامج مشغل أف أم بمسح الويب للحصول على بودكاست عالية الجودة لتستمتع بها الآن. إنه أفضل تطبيق بودكاست ويعمل على أجهزة اندرويد والأيفون والويب. قم بالتسجيل لمزامنة الاشتراكات عبر الأجهزة.