Growth Makers عمومي
[search 0]
أكثر

تنزيل التطبيق!

show episodes
 
S
Science Indica

1
Science Indica

Shilpa Jacob , Veena Varun

Unsubscribe
Unsubscribe
يوميا+
 
Science is for people who want to make some kind of change in the world. No matter whether you like/bother it or not, all of us want to make a difference in the world, in some kind of way. Then undoubtedly, science is for you. Science affects all of us, science is for everyone. That's the very idea behind Science Indica. It is science that provides solutions for everyday life and helps us solving or addressing the secrets and puzzles of this Universe, possibly Multiverse. Science Indica is a ...
 
Change! Change is the only constant in our ever rapidly changing world! How are you keeping up? Are you at the forefront of all the changes in your life or are you being dragged along kicking and screaming? Miracle Makers is about embracing and igniting the miraculous, magical, and mysterious nature of our universe so we can navigate the changes in our lives consciously, fully expressed, guided by our hearts, and utilizing the law of attraction! Join Dr. Sarah Larsen and co-host Greg Larsen ...
 
Loading …
show series
 
ഒരു ചെറുഹിമയൂഗം (Little Ice Age ) വരികയാണ്. ഭൂമി അതിശൈത്യത്തിന്റെ പിടിയില്‍ ആകുമെന്ന വാര്‍ത്ത ശാസ്ത്രലോകത്ത് പ്രചരിക്കുന്നുണ്ട്. 1980 മുതല്‍ സൂര്യകളങ്കളുടെ(Sun Spots) എണ്ണത്തില്‍ ഉണ്ടായികൊണ്ടിരിക്കുന്ന കുറവ് ഒരു ചെറുഹിമയുഗത്തിന്റെ സൂചനയാണെന്നാണ് വെയില്‍സ് യൂണിവെഴ്‌സിറ്റിയിലെ ഗവേഷകയായ വാലന്റീന ഴാര്‍ക്കോവയും സംഘവും പറയുന്നത്. CE 1645 മുതല്‍ 1715 വരെയ…
 
'തരംഗാധിഷ്ഠിതമാണ് പ്രപഞ്ചത്തിലെ സര്‍വ്വവും. നമ്മുടെ കാഴ്ചയ്ക്കും ഇന്ദ്രിയജ്ഞാനത്തിനുമപ്പുറമാണ് ആ ലോകം. അവിടെ പദാര്‍ത്ഥങ്ങളും തരംഗങ്ങളും പരസ്പരബന്ധിതവും പൂരിതവും ആണ്. അവയെല്ലാം ഒരു സങ്കേതത്തിന്റെ ഭാഗമാണ്'. വേദാന്തമല്ല, ഇതാണ് ക്വാണ്ടം മെക്കാനിക്‌സ്, പറയുന്നത് കേന്ദ്രസര്‍ക്കാരിന്റെ ക്വെസ്റ്റ് (ക്വാണ്ടം എനബിള്‍ഡ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി) പ്രോഗാമിന്റ…
 
വെളള സാരിയുമുടുത്ത്‌ കൂര്‍ത്ത നഖങ്ങളും നീണ്ട പല്ലുകളുമായി മുടി അഴിച്ചിട്ട്‌ നിലത്ത്‌ പാദം തൊടാതെ പുകമഞ്ഞില്‍ പാട്ടും പാടി വരുന്ന പ്രേതത്തെ സിനിമയില്‍ കണ്ട്‌ പേടിച്ചിരുന്നവരായിരുന്നു പണ്ട്‌ മിക്കവരും. എന്നാല്‍ സിനിമയിലെ ഈ പ്രേതങ്ങള്‍ വരെ ഹൈടെക്ക്‌ ആയി ഇന്ന്‌ . ജീന്‍സും ടോപ്പുമിട്ട്‌ വരുന്ന പ്രേതങ്ങള്‍ മുതല്‍ ഫോണിലും കമ്പ്യൂട്ടറിലും വരെ കുടിയിരിക്കുന…
 
സമുദ്രത്തിലെ പ്ലാസ്റ്റിക് മാലിന്യം-ഭാഗം 2 സമുദ്രങ്ങളിലെ പ്ലാസ്റ്റിക് മാലിന്യത്തിന്റെ അളവ് മനസിലാക്കുന്നതിന്റെ പരിമിതികളായിരുന്നു ഈ ലേഖനത്തിന്റെ ആദ്യ ഭാഗത്തില്‍ പറഞ്ഞത്. പ്ലാസ്റ്റിക് മാലിന്യത്തിനെതിരെയുള്ള പോരാട്ടത്തിന്റെ പ്രധാന പോരായ്മയായി വിലയിരുത്തപ്പെടുന്നതും അതായിരുന്നു. എത്രമാത്രം സൂക്ഷ്മ പ്ലാസ്റ്റിക് സമുദ്രത്തില്‍ അടിഞ്ഞ് കൂടുന്നുവെന്ന് കൃത്യ…
 
വര്‍ക്ക് ഫ്രം ഹോമും വീട്ടിലിരുന്നുള്ള ഓണ്‍ലൈന്‍ വിദ്യാഭ്യാസവും സാധാരണമായിക്കഴിഞ്ഞു. എന്നാല്‍ നിങ്ങള്‍ ജോലി ചെയ്യുന്ന, അല്ലെങ്കില്‍ ഓണ്‍ലൈന്‍ പഠനം നടത്തുന്ന മുറിക്കുള്ളിലെയും പൊതുവെ വീട്ടിനുള്ളിലെയും വായു നമ്മുടെ ആരോഗ്യത്തെയും ബുദ്ധിയെയും മനസിനെയും ക്രിയാത്മകതയെയും ഒരുപോലെ ബാധിക്കുകയാണ്. അതിനെക്കുറിച്ച് ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരിക്കുന്ന ഒരാളെ പരിച…
 
മയിലുകളുടെ വര്‍ദ്ധന നമുക്ക്‌ സന്തോഷമാണോ വരാനിരിക്കുന്ന ദുഖത്തിന്റെ സൂചനയാണോ എന്ന്‌ തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണ്‌. കാരണം, കാണുമ്പോള്‍ ഏറെ സന്തോഷം തോന്നുമെങ്കിലും കാലാവസ്ഥാ മാറ്റത്തിന്റെ വലിയ സൂചനകളാണ്‌ മയിലുകള്‍ നല്‍കുന്നതെന്നാണ്‌ പഠനങ്ങള്‍ വ്യക്തമാക്കുന്നത്‌ മയിലുകള്‍ എന്നും കാണാന്‍ കൗതുകമുള്ളതും നയന മനോഹര കാഴ്‌ചയുമാണ്‌ സമ്മാനിക്കുന്നത്‌. എന്നാല്‍…
 
കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട അടിസ്ഥാനപരമായ കാര്യങ്ങള്‍ കഴിഞ്ഞ ഭാഗങ്ങളില്‍ നാം ചര്‍ച്ച ചെയ്തു. ഇനി ഇതുമായി ബന്ധപ്പെട്ട് നാം ഓരോരുത്തരും അറിഞ്ഞിരിക്കേണ്ട ചില പദങ്ങളാണ് ഈ ഭാഗത്തില്‍ വിശദമാക്കുന്നത്. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഓരോ മനുഷ്യനും ഇതിനെ കുറിച്ച് ധാരണയുണ്ടായിരിക്കണം ആഗോള താപനം (ഗ്ലോബല്‍ വാമിംഗ്): കാര്‍ബണ്‍ ഡയോക്സൈഡ്, മീഥൈന്‍ …
 
വീടിന് മുന്നിലെ കായലിലൂടെ ദിനം പ്രതി പാഞ്ഞുപോകുന്ന സ്പീഡ് ബോട്ടുകള്‍ കണ്ട് പലപ്പോഴും രഞ്ജു രതീഷ് എന്ന കൗമാരക്കാരന്റെ ഉള്ളില്‍ ഒരു ആഗ്രഹം മുളച്ചു; എപ്പോഴെങ്കിലും അതില്‍ ഒന്നു കയറണമെന്ന്. പക്ഷേ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സ്പീഡ് ബോട്ടില്‍ ഒന്നു കയറാനായില്ല. ഒരു സ്പീഡ് ബോട്ട് സ്വന്തമാക്കാനുള്ള രഞ്ജുവിന്റെ അച്ഛന്‍ രതീഷിന്റെ ആഗ്രഹവും സാമ്പത്തിക പ്രതിസന്ധി …
 
സേണിലെ ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറില്‍ നടത്തിയ കണികാപരീക്ഷണത്തില്‍ ഓക്‌സഫഡ് യൂണിവേഴ്‌സിറ്റിയിലെ ഫിസിസിസ്റ്റുകള്‍ പുതിയൊരു സബ്-ആറ്റമിക കണികയെ കണ്ടെത്തി. ദ്രവ്യത്തിനും (Matter) പ്രതിദ്രവ്യത്തിനും (Antimatter) ഇടയില്‍ ചാഞ്ചാടിക്കൊണ്ടിരിക്കുന്ന ഈ അസ്ഥിര കണികയ്ക്ക് ആദിമ പ്രപഞ്ചത്തില്‍ ദ്രവ്യം രൂപീകരിക്കപ്പെട്ടതുമായി സംബന്ധിച്ച് നിലനില്‍ക്കുന്ന ദുരൂഹതയ്ക്ക…
 
എന്താണ് തമോഗര്‍ത്തം ? എന്തുകൊണ്ടാണ് ഇപ്പോഴും അവിടെ നിഗൂഢതകള്‍ നിറഞ്ഞിരിക്കുന്നത് ? ആകാശ രഹസ്യങ്ങളെക്കുറിച്ച് അന്വേഷിക്കുന്നവരുടെയെല്ലാം എക്കാലത്തേയും ഇഷ്ട വിഷയമായ തമോഗര്‍ത്തം അഥവാ ബ്ലാക്ക് ഹോള്‍ എന്താണെന്ന് അടുത്തറിയാം തമോഗര്‍ത്തം അഥവാ ബ്ലാക്ക് ഹോളിനെക്കുറിച്ച് പലപ്പോഴും കേട്ടിട്ടുണ്ടെങ്കിലും വ്യക്തമായ ധാരണയുണ്ടാകാറില്ല മിക്കവര്‍ക്കും. ഏതോ ഒരു വലിയ…
 
കടല്‍ക്കാറ്റേറ്റ് ഒന്ന് റിലാക്‌സ് ചെയ്യാന്‍ പാകത്തില്‍ ഭാവിയില്‍ കടലുണ്ടാകുമോ, മരം ചുറ്റി പ്രണയിക്കാന്‍ മാത്രം മരങ്ങളുണ്ടാകുമോ...കാലാവസ്ഥ വ്യതിയാനത്തെ നേരിടാന്‍ ഇനിയും നമ്മള്‍ക്ക് വ്യക്തമായ പദ്ധതിയില്ലെങ്കില്‍ മേല്‍പ്പറഞ്ഞത് സംഭവിച്ചെന്നു വരാം. എല്ലാ രജ്യങ്ങളിലും ഇന്ന് പ്രധാന ചര്‍ച്ചയാകുകയാണ് കാലാവസ്ഥ വ്യതിയാനം അഥവാ ക്ലൈമറ്റ് ചേഞ്ച്. എന്നാല്‍ ഇതിനെ…
 
ഓര്‍മ്മകള്‍, എത്ര വിസ്മയകരമായ അനുഭൂതിയാണത്. ഓര്‍മ്മശക്തിയും ഗതകാലസ്മരണകളുമൊക്കെ അവിടെ നിക്കട്ടെ. ആള്‍ക്കൂട്ടത്തിന് നടുവില്‍ നില്‍ക്കുമ്പോള്‍ ചുറ്റുമുള്ളവരില്‍ ചിലരെ, പ്രത്യേകിച്ചൊരു പരിചയം ഇല്ലെങ്കില്‍ പോലും എവിടെയോ കണ്ടിട്ടുള്ളതായി തോന്നാറില്ലേ. ഓര്‍മ്മകള്‍ ചികഞ്ഞെടുക്കുമ്പോള്‍ അവരെ കണ്ടുമുട്ടിയ സന്ദര്‍ഭം ഒരു ചിത്രം പോലെ മനസ്സില്‍ തെളിഞ്ഞുവരാറില്ല…
 
മനുഷ്യ ശരീരം നിരവധി പ്രത്യേകതകളും സ്വഭാവ വൈചിത്രങ്ങളുമുള്ളതാണ്. വളരെ സങ്കീര്‍ണമായ അവയവഘടനയാണ് മനുഷ്യന്റേത്. നമ്മുടെ ശരീരത്തില്‍ 30 ലക്ഷം കോടിയോളം കോശങ്ങള്‍ അഥവാ സെല്ലുകളാണ് ഉള്ളതെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. അവയ്ക്ക് ഓരോന്നിന്നും അതിന്റേതായ ഘടനയും ചുമതലകളുമുണ്ട്. ഈ കോശങ്ങള്‍ നശിക്കുന്തോറും പുതിയത് ഉണ്ടായിക്കൊണ്ടിരിക്കും. പ്രായമേറും തോറും നമ്മു…
 
പ്രകൃതിയെ അറിയാനുള്ള മനുഷ്യന്റെ വെമ്പലിന് അവനോളം തന്നെ പഴക്കമുണ്ട്. ശാസ്ത്രമെന്നോ (സയന്‍സ്) ശാസ്ത്രജ്ഞനെന്നോ(സൈന്റിസ്റ്റ്) വിശേഷണമുണ്ടായിരുന്നില്ലെങ്കിലും ചുറ്റുമുള്ള ലോകത്തിലെ അമ്പരിപ്പിക്കുന്ന പ്രതിഭാസങ്ങള്‍ മനുഷ്യനെ ശാസ്ത്രാന്വേഷിയാക്കി. ലോകത്തിലെ ആദ്യത്തെ ശാസ്ത്രജ്ഞന്‍ അഥവാ സൈന്റിസ്റ്റ് ആരാണെന്നതിന് ശാസ്ത്രലോകം പല ഉത്തരങ്ങള്‍ തന്നേക്കും. കാരണം …
 
ബഹിരാകാശത്തേക്കുള്ള ടൂറിസം പദ്ധതികള്‍ തുടങ്ങി കഴിഞ്ഞു. ആളുകള്‍ വിനോദസഞ്ചാരത്തിനായി ബഹിരാകാശത്ത് എത്തി തുടങ്ങി. ചൊവ്വയില്‍ മനുഷ്യ കോളനികള്‍ സ്ഥാപിക്കുമെന്ന് വരെ പ്രഖ്യാപനങ്ങളും വന്നു. അപ്പോള്‍ അവിടെയെല്ലാം ജീവിക്കാന്‍ ആഹാരം വേണ്ടേ എന്ന ചോദ്യം സ്വാഭാവികം. ഭൂമിയില്‍ നിന്നും കാലാകാലം ബഹിരാകാശത്തേക്ക് ഭക്ഷണം എത്തിക്കാന്‍ കഴിയില്ലല്ലോ. അതിനായി അവിടുത്തെ …
 
നമ്മുടെ സ്വന്തം ഭൂമി ഉള്‍പ്പെടുന്ന സൗരയൂഥത്തിന് നിരവധി പ്രത്യേകതകളുണ്ട്. ഗ്രഹങ്ങളും അവയുടെ സ്വഭാവവും പലതാണ്. ജീവനും വെള്ളവും ശുദ്ധവായുവും എല്ലാമുള്ള ഭൂമിയില്‍ പോലും പല സ്ഥലങ്ങളിലും പല കാലാവസ്ഥയാണ്. എന്നാല്‍ ചുട്ടുപൊള്ളുന്നതും തണുത്ത് ഉറഞ്ഞതുമായ ഗ്രഹങ്ങളുണ്ട്. അവയേതൊക്കെയെന്ന് നോക്കാം... സൂര്യനും എട്ട് ഗ്രഹങ്ങളും കുഞ്ഞന്‍ ഗ്രഹങ്ങളും ഉപഗ്രഹങ്ങളുമായി …
 
ഭൂമിക്കരികിലേക്ക് ഒരു കൂറ്റന്‍ വാല്‍നക്ഷത്രം വരുകയാണ്. ഭയക്കേണ്ടതുണ്ടോ നമ്മള്‍. ഇല്ല. മറിച്ച് അത് വലിയൊരു അവസരമാണ്. സൗരയൂഥത്തിന്റെ പിറവിയില്‍ നിന്നും രൂപം കൊണ്ട ഭീമാകാരങ്ങളായ ബഹിരാകാശ അവശിഷ്ടങ്ങളുടെ ഘടനയെ കുറിച്ച് ആഴത്തില്‍ മനസിലാക്കാന്‍ അത് നമ്മെ സഹായിച്ചേക്കും നൂറ് കിലോമീറ്റര്‍ നീളവും ഇരുന്നൂറ് കിലോമീറ്റര്‍ വീതിയുമുള്ള ഒരു വാല്‍നക്ഷത്രം. ഒരുപക്ഷേ…
 
കൊവിഡ് മൂലം ഉണ്ടായ ലോക്ക് ഡൗണ്‍ പലരേയും വീട്ടില്‍ തളച്ചിട്ടു എന്നു പരിതപിക്കാറുണ്ട്. എന്നാല്‍ ആലപ്പുഴ ഹരിപ്പാട് സ്വദേശി മുഹമ്മദ് യാസിന്‍ എന്ന പതിനാലുകാരന്‍ ലോക്ക് ഡൗണില്‍ കുറച്ച് തിരക്കിലായിരുന്നു. കാരണം തന്റെ സ്വന്തം ഐഡിയക്ക് അനുസരിച്ചുള്ള ഒരു ബൈക്ക് തന്നെ രൂപകല്‍പ്പന ചെയ്ത് ഉണ്ടാക്കിയെടുക്കുകയായിരുന്നു യാസിന്‍. കൂടെ പഠിക്കുന്ന കുട്ടികള്‍ സൈക്കിളി…
 
നട്ടുച്ച നേരത്തെ ഒരു ക്ലാസ്മുറിയാണ് രംഗം. ലക്ഷണമൊത്ത ഒരു യുദ്ധഭൂമി പോലെ ബോര്‍ഡില്‍ കണക്കെന്ന് വെണ്ടക്കാമുഴുപ്പില്‍ എഴുതിവെച്ചിരിക്കുന്നു. കയ്യില്‍ ഉത്തരക്കടലാസുമായി തല കുനിച്ച് നില്‍ക്കുന്ന ഒരു കുട്ടിയെ നോക്കി ഊറിച്ചിരിക്കുകയാണ് സഹപാഠികളെല്ലാം. നട്ടുച്ചവെയിലും കുട്ടികളുടെ ചിരിയും കൂടി ചേര്‍ന്നപ്പോള്‍ ഉത്തരക്കടലാസിലെ മാര്‍ക്ക് തന്നെ നോക്കി പല്ലിളിക്…
 
ഇന്ത്യയുടെ ശാസ്ത്രീയ വിപ്ലവത്തിന്റെ ചരിത്രത്തില്‍ സി.വി രാമന് അതുല്യമായ സ്ഥാനമാണുള്ളത്. ശാസ്ത്ര മേഖലയില്‍ നൊബേല്‍ പുരസ്‌ക്കാരം കരസ്ഥമാക്കിയ ആദ്യ ഭാരതീയനാണ് ചന്ദ്രശേഖര വെങ്കട്ടരാമന്‍ എന്ന സി.വി രാമന്‍. അതും ഭൗതിക ശാസ്ത്രത്തിലെ നൊബേല്‍ പുരസ്‌ക്കാരം. പ്രകാശത്തിന്റെ ക്വാണ്ടം സ്വഭാവവുമായി ബന്ധപ്പെട്ട് നടത്തിയ കണ്ടെത്തലിനാണ് അദ്ദേഹത്തിന് നൊബേല്‍ ലഭിച്ചത്…
 
സൗരയൂഥത്തിലെ വൃത്തികെട്ട മഞ്ഞുകട്ടകള്‍ എന്നൊക്കെ വാല്‍നക്ഷത്രങ്ങളെ പലരും വിശേഷിപ്പിക്കും. എങ്കിലും ആള് ചില്ലറക്കാരനല്ല. ബഹിരാകാശത്തെ നിഗൂഢതകളെ കുറിച്ചു പഠിക്കുന്നവര്‍ക്ക് വാല്‍നക്ഷത്രം ഒഴിച്ചുകൂടാന്‍ പറ്റാത്തതതാണ്. അവ എവിടെ നിന്നു വരുന്നു, എങ്ങോട്ടു പോകുന്നു എന്നെല്ലാം അറിയാം... 4.6 ശതകോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് സൗരയൂഥം രൂപം കൊണ്ടപ്പോള്‍ അതിന്റെ അവ…
 
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കിടെ കേരളത്തിലുണ്ടാകുന്ന വെള്ളപ്പൊക്കം, ചുഴലിക്കാറ്റ്, ഉഷ്ണതരംഗം തുടങ്ങിയവയുമായി ചേര്‍ത്ത് വായിക്കണം ഗ്ലാസ്‌ഗോയിലെ യുഎന്‍ ക്ലൈമറ്റ് ഉച്ചകോടിയും ഈ വര്‍ഷം ആദ്യം പുറത്തിറങ്ങിയ ഐപിസിസി റിപ്പോര്‍ട്ടുമെല്ലാം പണ്ട് മുതലേ നമുക്കറിയുന്ന ഒരു മിത്ത്, അല്ലെങ്കില്‍ കെട്ടുകഥയുണ്ട്...പുലി വരുന്നേ പുലി...അവസാനം പുലി വന്നപ്പോള്‍ രക്ഷയ്ക്…
 
സയന്‍സ് അറിഞ്ഞിരിക്കുന്നതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതായിരുന്നു കേരളത്തെ പിടിച്ചുകുലുക്കിയ ഉത്ര കൊലപാതകക്കേസ്. വെറ്ററിനറി ഫോറന്‍സിക് എന്ന ശാസ്ത്രശാഖയുടെ സാധ്യതകളിലേക്കും അത് വിരല്‍ചൂണ്ടി. ഈ കേസുമായി ബന്ധപ്പെട്ട ചില ശാസ്ത്രഅറിവുകള്‍ എന്തെല്ലാമെന്ന് നോക്കാം കുറ്റാന്വേഷണവുമായി ബന്ധപ്പെട്ട് ഫോറന്‍സിക് എന്ന വാക്ക് നാം കേട്ടിട്ടുണ്ടെങ്കിലും വെറ്ററിനറ…
 
എന്താണീ ബര്‍മുഡ ട്രയാങ്കിള്‍? ഇത്രയും പേടിയോടെ അതിനെ കാണാന്‍ കാരണമെന്താണ്? 13 വയസുകരാനായ പീറ്റര്‍ ഓണ്‍ലൈന്‍ ക്ലാസിനിടെ ടീച്ചറോട് ചോദിച്ചതാണ്. എന്നാല്‍ ബര്‍മുഡ ട്രയാങ്കിളിനെ കുറിച്ച് അങ്ങനെ ആധികാരികമായൊന്നും ആ അധ്യാപികയ്ക്ക് പറയാനുണ്ടായില്ല. വിമാനങ്ങള്‍ അപ്രത്യക്ഷമാകുന്ന നിഗൂഢതയും മറ്റും പറഞ്ഞുകൊടുത്തെങ്കിലും എന്തുകൊണ്ടെന്ന ചോദ്യത്തിനുള്ള ഉത്തരം അവര…
 
പാമ്പുകടിയേറ്റ് ചികിത്സയിലിരിക്കെ വീണ്ടും പാമ്പ് കടിച്ച് യുവതിക്ക് ദാരുണാന്ത്യം. കോവിഡ് കൊടുമ്പിരി കൊണ്ടിരിക്കുന്ന ലോക്ക്ഡൗണ്‍ കാലത്ത് കേരളം ഞെട്ടലോടെ കേട്ട വാര്‍ത്ത. സര്‍പ്പദോഷമെന്നാല്‍ ഇതാണെന്ന് പലരും വിധിയെഴുതി. പക്ഷേ പിന്നാലെ പുറത്തുവന്നത് മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച, കേരളം ഇന്നോളം കേട്ടിട്ടില്ലാത്ത കൊടുംക്രൂരമായ ഒരു കൊലപാതക കഥയായിരുന്നു. അഞ്ചല…
 
ചൊവ്വയില്‍ മനുഷ്യന്റെ പര്യവേഷണം തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ ഏറെയായി. ചൊവ്വയില്‍ മനുഷ്യകോളനി വരെ സ്ഥാപിക്കുമെന്ന് ബഹിരാകാശ സംരംഭമായ സ്‌പേസ്എക്‌സിന്റെ സ്ഥാപന്‍ ഇലോണ്‍ മസ്‌ക്കിനെ പോലുള്ളവര്‍ പ്രഖ്യാപിച്ചും കഴിഞ്ഞു. ചൊവ്വയിലെ ജീവിതം എങ്ങനെയായിരിക്കുമെന്ന് അവിടെ താമസിക്കാന്‍ ചെല്ലുന്നതിനു മുന്‍പ് ഭൂമിയില്‍ നിന്നും എന്നന്നേക്കുമായി യാത്ര പറഞ്ഞ് പോകുന്നവര്‍…
 
ജീവിതത്തില്‍ ഇന്നേ വരെ സ്‌കൂളില്‍ പോയി വിദ്യാഭ്യാസം നേടിയിട്ടില്ലാത്ത ജോണ്‍സണ്‍ സ്വന്തമായി ഇലക്ട്രോണിക് സാധനങ്ങള്‍ നിര്‍മിച്ചു വിപണനം നടത്തിയാണ് ഒരു നാടിന് മുഴുന്‍ പ്രകാശമായി മാറിയത്. ഭിന്നശേഷിക്കാരനായ ജോണ്‍സണ്‍ എം എ ജീവിതത്തില്‍ പ്രതിസന്ധികളോട് മാത്രം പടവെട്ടിയാണ് ശാസ്ത്രത്തെയും ജീവിതത്തെയുമെല്ലാം നോക്കി പുഞ്ചിരിക്കുന്നത്. സ്‌കൂളില്‍ പോയിട്ടില്ലെ…
 
സെമിക്കണ്ടക്റ്ററുകള്‍ ഇല്ലാത്ത ലോകത്ത് ജീവിതം സാധ്യമോ? ഒരു സുന്ദരസ്വപ്നം കണ്ട് ഉറങ്ങുകയാണ് നമ്മുടെ ടെക്കിമോന്‍. ടെസ്ലയുടെ ഏറ്റവും പുതിയ ഇലക്ട്രിക് കാര്‍ വീട്ടുമുറ്റത്ത് നില്‍ക്കുന്നു. ഇത് ഞാന്‍ വാങ്ങിച്ചതാണോ എന്ന സംശയം സ്വാഭാവികമായും മനസ്സില്‍ ഉയര്‍ന്നു. സ്വപ്നത്തില്‍ ചോദ്യങ്ങള്‍ക്ക് സ്ഥാനമില്ലല്ലോ. എന്തെങ്കിലുമാകട്ടെ, ഇത്രയും കാലം കണ്ട സ്വപ്നങ്ങളൊ…
 
വര്‍ഷങ്ങളായി താന്‍ മനസില്‍ കൊണ്ടു നടന്നിരുന്ന സ്വപ്നങ്ങളിലൂടെ ജീവിക്കുകയാണ് ഇന്ന് അനക്സ് ജോസ് എന്ന ഗവേഷക വിദ്യാര്‍ഥി. 30 വര്‍ഷത്തോളമായി ശാസ്ത്രലോകം ഉത്തരം തേടിയിരുന്ന കണ്ടെത്തലിനു പിന്നിലെ മലയാളി. ലോകത്തെ മികച്ച ശാസ്ത്ര ഗവേഷകരുടെ നിരയിലേക്ക് തന്റെ കഠിനാധ്വാനവും പ്രയത്നവുംകൊണ്ട് ഉയര്‍ന്ന തൃശൂരുകാരന്‍ പ്ലസ് ടു സയന്‍സ് പഠനം കഴിയുന്ന മിക്ക കുട്ടികള്‍ക്…
 
പുതിയ ഗണിതശാസ്ത്ര ഫോര്‍മുലകള്‍ വികസിപ്പിക്കാവുന്ന, കൃത്രിമ ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്)യിലധിഷ്ഠിതമായ ഒരു മെഷിന്‍ ഗവേഷകര്‍ വികസിപ്പിച്ചിട്ട് അധിക കാലമായിട്ടില്ല. അവരതിനൊരു പേരിട്ടു, ദ രാമാനുജന്‍ മെഷിന്‍. എന്താ കരണമെന്നല്ലേ...32 വയസ് വരെ മാത്രം ജീവിച്ച ശ്രീനിവാസ രാമാനുജന്‍ എന്ന പ്രതിഭ ഗണിതശാസ്ത്രത്തിന്റെ 'നിഗൂഢ'തകള്‍ക്ക് നല്‍കിയ സംഭാവനകള്‍ …
 
ലണ്ടനിലെ വില്‍സ്ഡണ്‍ ജൂത സെമിത്തേരിയിലെ അവളുടെ കല്ലറയില്‍ പേരിന് താഴെയായി ശാസ്ത്രജ്ഞയെന്നും അതിന് താഴെയായി വൈറസുകളെ കുറിച്ചുള്ള അവളുടെ ഗവേഷണവും കണ്ടെത്തലുകളും മനുഷ്യരാശിയുടെ എക്കാലത്തെയും നേട്ടങ്ങളില്‍ ഒന്നാണെന്നും കൊത്തിവെച്ചിട്ടുണ്ട്. ഏറ്റവും മുകളിലായി കൊത്തിവെച്ചിരുന്ന പേര് ഇതാണ്, റോസലിന്‍ ഫ്രാങ്ക്ളിന്‍! പുരുഷന്മാരാല്‍ ചതിക്കപ്പെട്ട നായികയാണവര്‍…
 
മനുഷ്യരെക്കാളും സ്വതന്ത്രരായി സ്വയം ആഹാരം പാകം ചെയ്ത് ജീവന്‍ നിലനിര്‍ത്തുന്ന വിഭാഗമാണ് ചെടികള്‍. അതിനായി അവര്‍ നടത്തുന്ന പ്രക്രിയയാണ് പ്രകാശസംശ്ലേഷണം. ഇതിലൂടെ നമ്മള്‍ മനുഷ്യര്‍ക്ക് ശ്വസിക്കാനുള്ള ജീവവായുവും നല്‍കുന്നു. അറിയാം പ്രകാശസംശ്ലേഷണം നടക്കുന്നത് എങ്ങനെയെന്നും അതിന്റെ പ്രാധാന്യവും... നമ്മള്‍ മനുഷ്യര്‍ മാത്രമല്ല ആഹാരം ഭക്ഷിച്ച് ജീവിക്കുന്നതെന…
 
വൈദ്യുതി കടത്തിവിടാനുള്ള ശേഷിയുടെ അടിസ്ഥാനത്തില്‍ വസ്തുക്കളെ ചാലകങ്ങള്‍ (Conductors) എന്നും അര്‍ദ്ധചാലകങ്ങള്‍ (സെമി കണ്ടക്‌റ്റേഴ്‌സ്) എന്നും ഇന്‍സുലേറ്ററുകളെന്നും തരം തിരിച്ചിട്ടുള്ളതായി നമുക്കറിയാം. വളരെ എളുപ്പത്തില്‍ വൈദ്യുതി കടത്തിവിടുന്നവയാണ് ചാലകങ്ങള്‍. സ്വര്‍ണം, വെള്ളി, ചെമ്പ്, സ്റ്റീല്‍, അലൂമിനിയം തുടങ്ങിയ ലോഹങ്ങളെല്ലാം ചാലകങ്ങളാണ്. ഇലക്ട്രേ…
 
സൗരയൂഥത്തിലെ വിചിത്ര ഉപഗ്രഹങ്ങള്‍-ഭാഗം 2 1. ഹൈപെരിയോണ്‍ (Hyperion) കാഴ്ചയില്‍ വിചിത്രമായി തോന്നുന്ന ഉപഗ്രഹമാണ് ഹൈപെരിയോണ്‍. ഒരു സ്പോഞ്ചു പോലെ തോന്നുന്ന അതിന്റെ പ്രതലം വ്യക്തമായി ഒരു ആകൃതി പറയാന്‍ കഴിയാത്തതാണ്. ആഴമുള്ളതും ഇരുണ്ടതുമായ കിണറുകള്‍ പോലെയുള്ള പ്രതലത്തില്‍ ഇവയുടെ അഗ്ര ഭാഗം പാറപോലെയും മഞ്ഞുകട്ട പോലെയെല്ലാം തോന്നിക്കും. കൃത്യമായ ആകൃതി പറയാനി…
 
തോട്ടിപ്പണി അവസാനിപ്പിച്ച ബാന്‍ഡിക്കൂട്ട് റോബോട്ടുകള്‍ പുറത്തിറക്കി ലോകശ്രദ്ധ നേടിയതിന് പിന്നാലെ പല ഉപയോഗങ്ങളുള്ള ഹ്യുമനോയിഡ് റോബോട്ടെന്ന സ്വപ്‌ന പദ്ധതിയുമായി സധൈര്യം മുന്നോട്ട്‌പോകുകയാണ് നാല് മലയാളി ചെറുപ്പക്കാരുടെ ഈ ശാസ്ത്രസംരംഭം. അംഗവൈകല്യം നേരിടുന്നവര്‍ക്ക് ഫിസിയോതെറാപ്പി സേവനം നല്‍കുന്ന ജി ഗെയ്റ്റര്‍ എന്ന മറ്റൊരു റോബോട്ടിക് സൊലൂഷനുമായി വീണ്ടും…
 
സൗരയൂഥത്തില്‍ വിചിത്രമായതും കൗതുകമുള്ളതുമായ ചില ഉപഗ്രഹങ്ങളുണ്ട്. നമുക്ക് ഒട്ടും പരിചിതമല്ലാത്ത ആ ലോകത്തെ ചില അത്ഭുതങ്ങളെക്കുറിച്ച് അറിയാം. ഏറ്റവും വിചിത്ര സ്വഭാവമുള്ള 12 ഉപഗ്രഹങ്ങളുടെ അല്‍ഭുതങ്ങളാണ് അവതരിപ്പിക്കുന്നത്. ആദ്യ ഭാഗത്തില്‍ ആറ് ഉപഗ്രഹങ്ങളെയും രണ്ടാം ഭാഗത്തില്‍ ശേഷിക്കുന്ന ആറ് ഉപഗ്രഹങ്ങളെയുമാണ് പരിചയപ്പെടുത്തുന്നത് നമ്മുടെ സൗരയൂഥത്തിലെ ഗ്…
 
വ്യത്യസ്ത സാഹചര്യങ്ങളില്‍ വ്യത്യസ്ത അര്‍ത്ഥങ്ങളില്‍ പ്രയോഗിക്കപ്പെടുന്ന വാക്കാണ് ഊര്‍ജ്ജം. ഉദാഹരണത്തിന് ഊര്‍ജ്ജം തോന്നുന്നില്ല, അതുകൊണ്ട് ഒന്നിനും വയ്യ എന്ന് നാം പറയാറുണ്ട്. സൗരോര്‍ജ്ജം, താപോര്‍ജ്ജം, വൈദ്യുതോര്‍ജ്ജമെന്നിങ്ങനെ പലതരത്തിലുള്ള ഊര്‍ജ്ജങ്ങളെ കുറിച്ച് കേട്ടിട്ടുണ്ട്. ഊര്‍ജ്ജസംരക്ഷണത്തെ കുറിച്ച് കേട്ടിട്ടുണ്ട്. ഇവിടെ വ്യത്യസ്ത സാഹചര്യങ്ങളി…
 
ആനകളെ പോലെ തന്നെ അതിശയം ജനിപ്പിക്കുന്നവയാണ് അവയുടെ തുമ്പിക്കൈയ്യും. കഴിക്കാനും കുടിക്കാനും ശ്വസിക്കാനുമെല്ലാം മാറി മാറി തുമ്പിക്കൈ ഉപയോഗിക്കുന്ന ആനകള്‍ക്ക് പക്ഷേ തരം തരിച്ച് ആവശ്യങ്ങളറിഞ്ഞ് തുമ്പിക്കൈയ്യില്‍ മാറ്റങ്ങളുണ്ടാക്കാന്‍ കഴിയും. ഇവയുടെ ഈ ടെക്നിക് ഭാവിയില്‍ ക്രിയാത്മകായി പ്രവര്‍ത്തിക്കുന്ന റേബോട്ടുകളെ നിര്‍മിക്കാനും സഹായിക്കും എന്ന പ്രതീക്ഷ…
 
ഒന്നോര്‍ത്തുനോക്കൂ, അഗാധമായ നീലിമയും ഓളപ്പരപ്പും ആര്‍ത്തിരമ്പുന്ന തിരമാലകളും വശ്യതയും സ്വച്ഛതയും ചോരാത്ത ഭാവവും ആസ്വദിക്കാന്‍ കടല്‍ത്തീരങ്ങളിലെത്തുമ്പോള്‍ എന്നെങ്കിലും ഒരു പ്ലാസ്റ്റിക് കുപ്പിയോ മാലിന്യമോ ശ്രദ്ധയില്‍ പെടാതിരുന്നിട്ടുണ്ടോ. അടിത്തട്ടിലെ സൗന്ദര്യത്തിനും ജൈവവൈവിധ്യത്തിനുമൊപ്പം ഇപ്പോള്‍ നമ്മുടെ സമുദ്രങ്ങളില്‍ പ്ലാസ്റ്റിക്കിന്റെ ഒരു വലിയ …
 
18 കോടി രൂപയുടെ മരുന്നോ...അടുത്തിടെ കേരളത്തില്‍ ഈ വാര്‍ത്ത കേട്ട് അല്‍ഭുതപ്പെട്ടവര്‍ നിരവധിയാണ്. കേരളത്തില്‍ സജീവ ചര്‍ച്ചയായ, ലോകത്തെ ഏറ്റവും വില കൂടിയ മരുന്ന് എസ്എംഎ എന്ന അപൂര്‍വ രോഗത്തിനാണുപയോഗിക്കുന്നത്. രോഗിക്ക് വഹിക്കാവുന്നതിലും അപ്പുറം ചിലവ് വരുന്ന മരുന്ന് ജീവന്‍ രക്ഷിക്കുമെന്ന പ്രതീക്ഷയിലാണ് പല കുഞ്ഞുങ്ങളുടെയും മാതാപിതാക്കള്‍. പക്ഷേ എന്ത് മര…
 
ശാസ്ത്രലോകത്തെ എക്കാലത്തെയും മഹത്തായ കണ്ടുപിടിത്തങ്ങള്‍ നടത്തിയ ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്‍ വളരെ ലളിതമായ വ്യക്തിത്വത്തിന് ഉടമയായിരുന്നു. ഐന്‍സ്റ്റൈന്റെ ജീവിതത്തെ ഒറ്റവാക്യത്തില്‍ സംക്ഷേപിച്ചാല്‍ ലളിതം എന്നായിരിക്കുമെന്ന് അദ്ദേഹത്തിന്റെ ജീവചരിത്രകാരനായിരുന്ന ബനേഷ് ഹോഫ്മാന്‍ പറഞ്ഞിട്ടുണ്ട്. ഊര്‍ജ്ജതന്ത്ര വിഷയങ്ങളില്‍ വളരെ വ്യക്തമായ കാഴ്ചപ്പാട് ഐന്‍സ്റ…
 
ഈ ലേഖന പരമ്പരയുടെ ആദ്യഭാഗത്തില്‍ നമ്മള്‍ പറഞ്ഞത് വൈറസുകള്‍ എന്താണെന്നാണ്. അവയുടെ സവിശേഷതകളെകുറിച്ചും വ്യാപനത്തെ കുറിച്ചുമെല്ലാം ചര്‍ച്ച ചെയ്തു. ഇനി ഇതുവരെ ലോകത്തെ 'അക്രമിച്ച' വൈറസുകളിലെ പ്രധാനികളെ ഒന്ന് പരിചയപ്പെടാം. 1.ഹ്യൂമന്‍ ഇമ്യൂണോ ഡെഫിഷ്യന്‍സി വൈറസുകള്‍ (HIV) മനുഷ്യനില്‍ എയ്ഡ്‌സുണ്ടാക്കുന്ന വൈറസാണ് ഹ്യൂമന്‍ ഇമ്യൂണോ ഡെഫിഷ്യന്‍സി വൈറസുകള്‍ (HIV)…
 
നാല് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കൊളംബിയ സര്‍വ്വകലാശാലയിലെ മൈറ്റോകോണ്ട്രിയല്‍ സൈക്കോബയോളജിസ്റ്റായ മാര്‍ട്ടിന്‍ പിക്കാര്‍ഡില്‍ പല ഘട്ടങ്ങളായി നടക്കുന്ന കോശങ്ങളുടെ പ്രായമാകല്‍ പ്രക്രിയയെ കുറിച്ച് ഒരു ചിന്ത ഉടലെടുക്കുന്നത്. ഘടനാപരമായയി ജീവന്റെ അടിസ്ഥാന ഘടകമാണ് കോശം. ഒരു ജീവിയുടെ ജീവനുള്ള ഏറ്റവും ചെറുതും സ്വയംവിഭജനശേഷി കാണിക്കുന്നതുമായ അസ്തിത്വമാണത്. ജീവന…
 
ആമയെപോലെ പയ്യെ നടന്നാല്‍ എവിടെയെത്താനാണ് എന്ന് പലപ്പോഴും നമ്മള്‍ ചോദിക്കും. പക്ഷേ ആമയുടെ ആ നടപ്പ് വെറുതെയൊന്നുമല്ല. തന്റെ ജീവിതം പതുക്കെ നടന്ന് തീര്‍ക്കുകയാണ് കക്ഷി. ഏറ്റവും കൂടുതല്‍ ആയുസുള്ള ജീവികളില്‍ മുന്നിലാണ് ആമകള്‍. പ്രത്യേകിച്ച് വമ്പന്‍ കരയാമകള്‍ (Giant tortoise). ഇങ്ങനെ പതുങ്ങി നടക്കുന്ന ഇവര്‍ക്ക് നൂറ്റാണ്ടുകളോളം വരെ ജീവിക്കാന്‍ കഴിയും. അവയ…
 
പെട്രോളിന്റെയും ഡീസലിന്റെയും വില റോക്കറ്റിനെക്കാള്‍ വേഗത്തില്‍ കുതിച്ചുയരുമ്പോള്‍ സാധാരണക്കാരന്റെ നെഞ്ചിലാണ് തീപിടിക്കുന്നത്. പെട്രോള്‍ വില സെഞ്ചുറി കടന്നും ഡീസല്‍ വില സെഞ്ചുറി അടിക്കാന്‍ പാകത്തിന് ഒരുങ്ങി നില്‍ക്കുകയും ചെയ്യുന്ന ഈ സമയത്താണ് ബയോഡീസലിന്റെ പ്രാധാന്യം ഏറുന്നത്. ശുദ്ധമായ ഡീസല്‍ അതും വെറും കോഴി മാലിന്യത്തില്‍ നിന്ന് ഉണ്ടാക്കാം എന്ന് ത…
 
മനുഷ്യര്‍ എല്ലാ കാലത്തും സ്വര്‍ഗ്ഗത്തെ അന്വേഷിച്ചിട്ടുണ്ട്. നമ്മുടെ അറിവിന് അപ്പുറത്തുള്ള, സങ്കല്‍പ്പത്തില്‍ മാത്രമുള്ള ആ ലോകം ഭൂമിയേക്കാള്‍ മനോഹരമാണെന്നാണ് മനുഷ്യന്റെ വിശ്വാസം. എന്നാല്‍ നമുക്ക് അറിയുന്ന, നമ്മുടെ കണ്‍മുന്നിലുള്ള ഭൂമിയെ കുറിച്ചും ഭൂമിക്ക് പുറത്തുള്ള ബഹിരാകാശത്തെ കുറിച്ചും അവിടെയുള്ള കോടിക്കണക്കിന് നക്ഷത്രങ്ങളെ കുറിച്ചും പ്രപഞ്ചത്തെ …
 
വൈകി സംസാരിച്ച് തുടങ്ങിയ, ഒരിക്കല്‍ കണക്കില്‍ തോറ്റ, അന്തര്‍മുഖനായ, അല്‍പ്പ സ്വല്‍പ്പം മടിയുണ്ടായിരുന്ന, ഗുമസ്തപ്പണി ചെയ്ത് ജീവിതം തുടങ്ങിയ ഒരു വ്യക്തി ശാസ്ത്രലോകത്തെ കീഴടക്കിയതെങ്ങനെ? സയന്‍സിലെ ഏറ്റവും പ്രചോദനാത്മകമായ കഥകളിലൊന്നാണത്. സയന്‍സ് ഇന്‍ഡിക്ക പീപ്പിള്‍ ഇന്‍ സയന്‍സില്‍ ഇത്തവണ ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്‍ എന്ന ഇതിഹാസത്തിന്റെ കഥയാണ്. ഐന്‍സ്റ്റ…
 
ഭൂമിയെപ്പോലെ മറ്റൊരു ഗ്രഹമോ! അതെ, കാഴ്ചയ്ക്ക് മാത്രം ഭൂമിയുമായി സാമ്യം തോന്നുമെങ്കിലും ഭൂമിയുമായി മറ്റൊരു സാമ്യവും ഇല്ലാത്ത താരതമ്യേന പുതിയ ഗ്രഹമാണിത്. പൈ പ്ലാനറ്റ് എന്ന് ഓമനപ്പേരിട്ടു വിളിക്കുന്ന ഈ ഗ്രഹം പക്ഷേ വാസയോഗ്യമല്ലെന്നാണ് കണ്ടെത്തല്‍. ഈ ഗ്രഹം അതിന്റെ നക്ഷത്രത്തെ 3.14 ദിവസങ്ങള്‍കൊണ്ട് വലം വയ്ക്കുന്നതുകൊണ്ടാണ് പൈ പ്ലാനറ്റ് എന്ന് പേര് വീണത്. …
 
കോവിഡ് മഹാമാരിക്കാലത്ത് വൈറസുകളെ കുറിച്ച് സംസാരിക്കാത്ത ഒരു വീടുപോലുമുണ്ടാകില്ല. എന്നാല്‍ എന്താണ് വൈറസെന്ന് അറിയാത്തവര്‍ കണക്കിനപ്പുറമാണ്. ശരിക്കും എന്താണ് വൈറസുകള്‍. അവയുടെ ചരിത്രമെന്ത്. പ്രത്യേകതകള്‍ എന്തെല്ലാം. എങ്ങനെയാണ് അവ പരക്കുന്നത്? ഈ ചോദ്യങ്ങള്‍ക്കെല്ലാമുള്ള ഉത്തരം ഇതാ സ്‌കൂളില്‍ പോകാന്‍ വല്യ ഉല്‍സാഹിയായിരുന്നു അഞ്ജു. കോവിഡ് മഹാമാരി പൊട്ടി…
 
Science is not democratic, it is an elitist activity...ഒരു ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍ പറഞ്ഞതാണ്. അതായത് സയന്‍സ് അത്ര ജനാധിപത്യപരമൊന്നുമല്ല, അതുകൊണ്ട് എല്ലാവരും പഠിക്കേണ്ടതില്ല, വരേണ്യര്‍ മാത്രം പഠിച്ചാല്‍ മതിയെന്ന്. പരമ്പരാഗത രീതിയില്‍ ബുദ്ധി കൂടിയവര്‍ പഠിച്ചാല്‍ മതിയെന്നാണ് അദ്ദേഹം ഉദ്ദേശിച്ചത്. എന്നാല്‍ അത് മതിയോ. എല്ലാ മനുഷ്യരെയും ഒരു പോലെ ബാധിക്കു…
 
Loading …

دليل مرجعي سريع

حقوق الطبع والنشر 2021 | خريطة الموقع | سياسة الخصوصية | شروط الخدمة
Google login Twitter login Classic login